തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുഷ് ലാബിന്റെയും റെറ്റിന ക്ലിനിക്കിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു.ആയുര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ കേരളം ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ആയുര്‍വേദത്തെ സ്വകാര്യമേഖല കൂടുതല്‍ കച്ചവടവത്കരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ റെറ്റിന ക്ലിനിക്കും ആയുഷ് ലാബും അതിന്റെ പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്. സലിം പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജില്‍സണ്‍ വി. ജോര്‍ജ്, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷൈനി റെജി, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാഷണല്‍ ആയുഷ് മിഷനില്‍നിന്ന് 30 ലക്ഷം രൂപ ലഭ്യമാക്കിയാണ് അത്യാധുനിക ഉപകരണങ്ങള്‍ റെറ്റിന ക്ലിനിക്കില്‍ സജ്ജീകരിച്ചിരക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്ലാന്‍ പദ്ധതിവഴി നിര്‍മിച്ചിരിക്കുന്ന ആയുഷ് ലാബിലേക്ക് 12 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നാഷണല്‍ ആയുഷ് മിഷന് വഴി ലഭ്യമാക്കിയിരിക്കുന്നത്.
ജില്ലയിലെ വിവിധങ്ങളായ ആയുഷ് സ്ഥാപനങ്ങളില്‍നിന്ന് എത്തുന്ന രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ലാബിന്റെ സേവനങ്ങള്‍ ഇവിടെ പ്രയോജനപ്പെടുത്താനാകും.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് നേത്ര രോഗനിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഉപയോഗപ്പെടുന്ന നൂതന ഉപകരണങ്ങളോടുകൂടിയാണ് നേത്ര വിഭാഗത്തില്‍ റെറ്റിന ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.